
വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പഴയ ആല്‍ബത്തില്‍ നിന്ന് കണ്ടെടുത്ത് കൗമാരക്കാരന്‍. കണക്ടിക്കട്ടില്‍ നിന്നുള്ള പത്തൊമ്പത്കാരനായ ലിയാമാണ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണത്തിന്റെ ചിത്രങ്ങള്‍ പഴയ ആല്‍ബത്തില്‍ നിന്ന് കണ്ടെടുത്തത്. ലിയാമിന്റെ മുത്തശ്ശി മുത്തശ്ശി മറിയാന്‍ പുഗ്ലിസി-മുനോസിന്റെതാണ് ആല്‍ബം.
മറ്റെന്തോ ആവശ്യത്തിനായി വീട്ടിലെ പഴയ ആല്‍ബങ്ങള്‍ പരിശോധിക്കുന്നതിനിടെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ആക്രമണം നടക്കുന്ന സമയത്ത് മുത്തശ്ശി തന്റെ ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ആല്‍ബത്തിലുണ്ടായിരുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലെ 310 ഗ്രീന്‍വിച്ച് സ്ട്രീറ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് ആ സമയത്ത് മുത്തശ്ശി താമസിച്ചിരുന്നതെന്ന് തനിക്ക് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചുവെന്ന് ലിയാം പറഞ്ഞു. വേള്‍ഡ് ട്രേഡ് സെന്ററിന് അഭിമുഖമായി നില്‍ക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസ്സില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് ലഭിച്ചത്.
ആല്‍ബവും ചിത്രങ്ങളും തന്റെ അമ്മയെ കാണിച്ചപ്പോള്‍ മുത്തശ്ശി പണ്ട് താമസിച്ചിരുന്ന സ്ഥലവും വീടും അമ്മ തിരിച്ചറിഞ്ഞുവെന്നും ലിയാം ന്യൂസ് വീക്കിനോട് പറഞ്ഞു. ഇപ്പോള്‍ ഈ ചിത്രങ്ങള്‍ കാഴ്ചക്കാരില്‍ ആകാംഷയുണ്ടാക്കും എന്നറിയാവുന്നതിനാല്‍ ലിയാം ഈ ചിത്രങ്ങള്‍ ഒരു ടിക്ടോക് വീഡിയോയിലൂടെ കാണിച്ചിരുന്നു. ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത ്‌സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ലിയാം പറഞ്ഞു.