ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിവിധികള്‍ വേഗത്തിലാക്കുന്നതിന് സൈന്യത്തിന്റെ മികവ് ഉപയോഗപ്പപെടുത്തണമെന്ന അഭിപ്രായവുമായി അമേരിക്ക. പ്രതിസന്ധിഘട്ടങ്ങളില്‍ നിര്‍ണായക ഇടപെടല്‍ നടത്താനും വേഗതയില്‍ കാര്യങ്ങള്‍ ചെയ്യാനുമുള്ള സൈന്യത്തിന്റെ കഴിവ് ഈയവസരത്തില്‍ ഉപയോഗിക്കണമെന്നാണ് ജോ ബൈഡന്റെ ആരോഗ്യ ഉപദഷ്ടാവ് ആന്റണി ഫൗച്ചി പറഞ്ഞത്.

‘നിലവില്‍ രോഗം മൂര്‍ഛിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കും. ആശുപത്രി സംവിധാനങ്ങള്‍ അപര്യാപ്തമാകും. ഇത്തരം സാഹചര്യത്തില്‍ ആരോഗ്യരംഗം സൈന്യം കൈകാര്യം ചെയ്യണം. ദീര്‍ഘ നേരം ജോലിചെയ്യാനും വേഗത്തില്‍ അവശ്യസാധനങ്ങളെത്തിക്കാനും സൈനികര്‍ക്ക് പ്രത്യേക മികവുണ്ട്. അത് ഉടന്‍ പരിഗണിക്കണം’ ജോ ബൈഡന്റെ ആരോഗ്യ ഉപദഷ്ടാവ് ആന്റണി ഫൗച്ചി പറഞ്ഞു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പൊതു സംവിധാനത്തേക്കാള്‍ വേഗത്തില്‍ സൈന്യത്തിന് സേവനം നല്‍കാനാകുമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം.

 

LEAVE A REPLY

Please enter your comment!
Please enter your name here