പി പി ചെറിയാന്‍ 

ഡാളസ്: ഡാളസ്സ് കൗണ്ടിയില്‍ മെയ് 3 തിങ്കളാഴ്ച 455 പുതിയ കോവിഡ് കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എട്ട് പേര്‍ കോവിഡിനെ തുടര്‍ന്ന് മരിക്കുകയും ചെയ്തതായി ഡാളസ് കൗണ്ടി ആരോഗ്യവകുപ്പു അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ 50 മുതല്‍ 80 വയസ്സു പ്രായമുള്ളവര്‍ ഉള്‍പ്പെടുന്നു. ഞായറാഴ്ച കോവിഡ് സ്ഥിതിവിവരണ കണക്കുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല.

ഇതോടെ  ഡാളസ് കൗണ്ടിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 299411 ആയി മരണം 3908. ഡാളസ് കൗണ്ടിയില്‍ വാക്സിനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതായും, എന്നാല്‍ ആയിരക്കണക്കിനാളുകള്‍ വാക്സിനേഷന്‍ സ്വീകരിക്കുണ്ടെന്നും കൗണ്ടി ജഡ്ജി ജെങ്കിന്‍സ് എഴുതി തയ്യാറാക്കിയ പ്രസ്താവനയില്‍ ചൂണ്ടികാട്ടുന്നു.

ഡാളസ്സില്‍ പ്രതിനിധം ശരാശരി 240 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുന്നു. കഴിഞ്ഞ പതിനാലു ദിവസം ശരാശരി 263 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന റിപ്പോര്‍ട്ടനുസരിച്ചു ഡാളസ്സില്‍ ഇതുവരെ 1007476 പേര്‍ക്ക് കോവിഡ് ഒരു ഡോസ് വാക്സിന്‍ ലഭിച്ചതായി പറയുന്നു. പൊതുവെ ടെക്സസില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവര്‍ ഇതുവരെ 2889561 പേരാണ്. ടെക്സ്സില്‍ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here