നീണ്ട 27 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും വേര്‍പിരിയുന്നു. 65കാരനായ ബില്‍ ഗേറ്റ്‌സും 56കാരിയായ മെലിന്‍ഡയും 1994ലാണ് വിവാഹിതരാകുന്നത്. ഇവര്‍ക്ക് മൂന്നു മക്കളുമുണ്ട്. എണ്‍പതുകളിലാണ് ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യുന്നത്.

ബില്‍ഗേറ്റ്‌സിന്റെ മൈക്രോസോഫ്റ്റ് കമ്പനിയില്‍ പ്രൊഡക്റ്റ് മാനേജറായി ജോലിക്കെത്തിയതായിരുന്നു മെലിന്‍ഡ. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും 1994ല്‍ വിവാഹിതരാവുകയുമായിരുന്നു. അതിസമ്പന്നരായ ദമ്പതികളുടെ സമ്പാദ്യം 130 ബില്യണ്‍ ഡോളറാണ്. ഇരുവരുടെയും സമ്പാദ്യത്തിന്റേയും നല്ലൊരു തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മാറ്റിവയ്ക്കുന്നത്. വേര്‍പിരിയുമെങ്കിലും ബില്‍ മെലിന്‍ഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇരുവരും അറിയിച്ചു.

ഒരുപാട് ചിന്തകള്‍ക്കു ശേഷമെടുത്ത തീരുമാനമാണ്. ദമ്പതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ചു കൊണ്ടുപോകുവാന്‍ സാധിക്കാത്തതിനാലാണ് വേര്‍പിരിയുന്നത്. ഇതോടെ പുതിയ ജീവിതത്തിനു തുടക്കമാകുന്നുവെന്നും ഇരുവരും ചേര്‍ന്ന് പുറപെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here