കോവിഡ് വ്യാപനം ശക്തമായി തുടരുന്ന ഇന്ത്യയില്‍ കൂടുതല്‍ സഹായങ്ങള്‍ എത്തിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ വംശജരായ പ്രതിനിധികള്‍ പ്രസിഡന്റ് ജോ ബൈഡനെ കണ്ടു. ആസ്ട്രാ സെനേകാ വാക്‌സിന്‍ ആവശ്യത്തിന് എത്തിക്കണമെന്ന അഭ്യര്‍ത്ഥനയുമായി അമേരിക്കന്‍ കോണ്‍ഗ്രസ്സ് പ്രതിനിധി രാജാ കൃഷ്ണമൂര്‍ത്തിയാണ് ജോ ബൈഡനെ സന്ദര്‍ശിച്ചത്.

‘പ്രസിഡന്റ് ജോ ബൈഡനോട് ഇന്ത്യക്കുള്ള വാക്‌സിന്‍ സഹായം വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കൊപ്പം ജനപ്രതിനിധികളായ മലോനി, ക്ലിബേണ്‍, സ്റ്റീഫന്‍ ലിഞ്ച് എന്നിവരുമുണ്ടായിരുന്നു. ഇതുവരെ ഇന്ത്യയ്ക്ക് നല്‍കിയ സഹായങ്ങളും വിലയി രുത്തി. വൈറസ് ബാധയുടെ തീവ്രതയും ചര്‍ച്ച ചെയ്തു. ഒപ്പം അമേരിക്ക നല്‍കിക്കൊ ണ്ടിരിക്കുന്ന സഹായത്തിന് ബൈഡന്‍ നല്‍കുന്ന പിന്തുണയെ അഭിനന്ദിച്ചു.’ രാജാ കൃഷ്ണമൂര്‍ത്തി ട്വീറ്റ് ചെയ്തു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here