കോവിഡ് പ്രതിരോധത്തിന് ഇന്ത്യയ്ക്ക് എല്ലാ വിധ സഹായവും ഉറപ്പു നല്‍കി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. ഇതുവരെ നാല് വ്യോമസേന ചരക്കുവിമാനങ്ങളാണ് ഇന്ത്യയി ലേക്ക് സേവനം നടത്തിയത്. അമേരിക്കയുടെ പ്രതിരോധ വകുപ്പ് നേരിട്ടാണ് ഇന്ത്യ-അമേരിക്ക കൊറോണ പ്രതിരോധ സഹായ സംവിധാനം ഏകോപിപ്പിക്കുന്നത്.

റാപ്പിഡ് ടെസ്റ്റ് നടത്താനാവശ്യമായ കിറ്റുകളുടെ നാല് ലോഡുകള്‍, 545 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, 16ലക്ഷം എന്‍ 95 മാസ്‌കുകള്‍, 1457 ഓക്സിജന്‍ സിലിണ്ടറുകള്‍, 440 റെഗുലേറ്ററുകള്‍, 220 പള്‍സ് ഓക്സിമീറ്ററുകള്‍, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ എന്നിവ ഇതിനകം ഇന്ത്യയിലേക്ക് എത്തിച്ചുനല്‍കിയത്. കൂടുതലായി ആയിരം ഓക്സിജന്‍ സിലിണ്ടറുകളും 15 ലക്ഷം മാസ്‌കുകളും അവശ്യമരുന്നുകളും ഇന്ത്യയിലേക്ക് എത്തിക്കാന്‍ നടപടികളായെന്നും അമേരിക്കന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here