ജനാധിപത്യ സംവിധാനങ്ങളെ തകര്‍ത്ത് സ്ത്രീകള്‍ക്ക് നിലവില്‍ ലഭിക്കുന്ന സ്വാതന്ത്രങ്ങളേയും ആനുകൂല്യങ്ങളേയും താലിബാന്‍ ഇല്ലാതാക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ് നല്‍കി അമേരിക്ക. അമേരിക്കയുടെ ദേശീയ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടാണ് അഫ്ഗാന്‍ മേഖലയെ പ്രത്യേകം പരാമര്‍ശിച്ചത്. താലിബാന്‍ എല്ലാ മനുഷ്യാവകാശങ്ങള്‍ക്കും എതിരാണെന്നും എത്ര സമാധാന കരാറുകള്‍ ഒപ്പിട്ടാലും അവര്‍ക്ക് മേല്‍ക്കൈ ലഭിച്ചാല്‍ പ്രാകൃത ഭരണത്തിലേക്ക് അഫ്ഗാന്‍ വീണ്ടും കൂപ്പുകുത്തുമെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

രണ്ട് പേജുള്ള റിപ്പോര്‍ട്ടില്‍ 1996നും 2001നും ഇടയില്‍ അഫ്ഗാനില്‍ ഭരിച്ച താലിബാന്‍ നടത്തിയ എല്ലാ ക്രൂരതകളും ഇനിയും ആവര്‍ത്തിക്കപ്പെടുമെന്ന സൂചന നല്‍കുന്നു. താലിബാന്‍ എന്നും മതമൗലികവാദത്തിലടിയുറച്ചാണ് ഭരണം നടത്തുക, ഇസ്ലാമിക നിയമങ്ങളില്‍ അവര്‍ സ്ത്രീകള്‍ക്ക് യാതൊരു സ്വാതന്ത്ര്യവും അനുവദിക്കുന്നില്ല. അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, പൊതുരംഗത്തെ സാന്നിദ്ധ്യം എല്ലാം ഇന്നത്തേതില്‍ നിന്ന് തകിടം മറിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങള്‍ സെപ്തംബറില്‍ പൂര്‍ത്തിയാകുന്നതോടെ താലിബാന്‍ ഭരണത്തില്‍ മേല്‍കൈ നേടുമെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ സേനയുടെ സാന്നിദ്ധ്യ മാണ് പൊതുജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുനല്‍കിയത്. കഴിഞ്ഞ 20 വര്‍ഷം ഒപ്പം സ്ത്രീകള്‍ ഏറെ സ്വാതന്ത്ര്യം അനുവഭവിച്ചെന്നും ലോകത്തെ വിവിധ മേഖലകളില്‍ വിദ്യാഭ്യാ സത്തിനും തൊഴിലിനുമായി ചെന്നെത്തിയതും അതിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here