ജോഷി വള്ളിക്കളം 

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 കാലഘട്ടത്തിലേക്ക് പുതിയ ഭരണസമിതി ഫൊക്കാന/ഫോമ പുതിയ ഡെലിഗേറ്റ്‌സ് ഭാരവാഹികള്‍ക്കായി തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ അഞ്ചംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയെ പൊതുയോഗം തിരഞ്ഞെടുത്തു.

ഇലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി റോയി നെടുംങ്കോട്ടില്‍, വൈസ് ചെയര്‍മാനായി ജോസഫ് നെല്ലുവേലിയും കമ്മറ്റിയംഗങ്ങളായി ജോയി വാവാച്ചിറ, ജയചന്ദ്രന്‍, ജെയിംസ് കട്ടപ്പുറം എന്നിവരെ തിരഞ്ഞെടുത്തു. പ്രസ്തുത കമ്മറ്റിയംഗങ്ങളെല്ലാവരും നിയമാവലിയനുസരിച്ച് അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരാണ്.

കോവിഡ് മഹാമാരി മൂലം 2020 ആഗസ്റ്റില്‍ അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കാതിരിക്കുകയായിരുന്നു. എന്നാല്‍ പൊതുയോഗത്തിന്റെ തീരുമാനമനുസരിച്ച് 2021 ആഗസ്റ്റ് മാസത്തില്‍ പുതിയ ഭരണ സമിതിക്കായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് തീരുമാനിക്കുകയും ചെയ്തു. അപ്രകാരം പുതിയ ഭരണ സമിതിക്കായുള്ള തിരഞ്ഞെടുപ്പും ഫോമ/ഫൊക്കാന ഡെലിഗേറ്റ്‌സിനായുള്ള തിരഞ്ഞെടുപ്പിനു വേണ്ട സാഹചര്യം ഒരുക്കുന്നതിനും വേണ്ടിയാണ് പുതിയ ഇലക്ഷന്‍ കമ്മിറ്റി നിലവില്‍ വന്നത്. രണ്ടു തിരഞ്ഞെടുപ്പുകള്‍ക്കും വേണ്ട നോട്ടിഫിക്കേഷന്‍ ഈമെയിലിലൂടെയും മറ്റ് സോഷ്യല്‍ മീഡിയയിലൂടെയും അസോസിയേഷന്‍ അംഗങ്ങളെ അറിയിക്കുന്നതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here