കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. കൊറോണയ്‌ക്കെതിരായ രണ്ട് വാക്‌സിനുകളും സ്വീകരിക്കുകയോ ഇഫക്ടീവായ ഒരു വാക്‌സിന്‍ സ്വീകരിക്കുകയോ ചെയ്തവര്‍ ഇനി മാസ്‌ക് ധരിക്കേണ്ടതില്ലെന്നാണ് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കിയത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ മാസ്‌ക് ധരിക്കുന്ന കാര്യത്തിലും സാമൂഹിക അകലം പാലിക്കുന്ന കാര്യത്തിലും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതില്ലെന്നും ബൈഡന്‍ അറിയിച്ചു.

വാക്‌സിന്‍ സ്വീകരിച്ചവരുടെ കാര്യത്തില്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ നിര്‍ദ്ദേശമാണ് ബൈഡന്‍ ജനങ്ങളെ അറിയിച്ചത്. ഇതു സംബന്ധിച്ച് സിഡിസി നേരത്തേ തന്നെ തീരുമാനം അറിയിച്ചിരുന്നു. അമേരിക്കയില്‍ വൈറസിന്റെ വ്യാപനം ഗണ്യമായി കുറഞ്ഞെന്നും 11 കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞെന്നും ഒരു ഡോസ് വാക്‌സിനെടുത്തവരുടെ സംഖ്യമാത്രം 16 കോടി കടന്നെന്നും ബൈഡന്‍ സൂചിപ്പിച്ചു. സമൂഹം സാധാരണ അവസ്ഥയിലേക്ക് എത്തുന്ന നിമിഷത്തിനായി അമേരിക്ക കാത്തിരിക്കുകയാണെന്നും ബൈഡന്‍ കൂ്ട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here