പി പി ചെറിയാൻ
 
വാഷിംഗ്ടൺ ഡിസി:യുഎസ് സെനറ്റിലും യുഎസ് കോൺഗ്രസിലും ഭൂരിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയിൽ ഇസ്‌റായേൽ -പലസ്‌തീൻ സംഘർഷത്തിൽ പ്രകടമായ  ചേരിതിരിവ്.
 
ബൈഡൻ, നാൻസി പെലോസി  ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് പാർട്ടിയിലെ തല മുതിർന്ന നേതാക്കൾ .ഹമാസിനെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ  ന്യായീകരിച്ചപ്പോൾ, ബെർണീ സാന്ഡേഴ്സ് ,അലക്സാണ്ട്രിയ ഒക്കെഷ്യ  തുടങ്ങിയ  ഡെമോക്രാറ്റിക് പാർട്ടിയിലെ ഇടതുപക്ഷ ചിന്താഗതിക്കാർ ഈ സംഘർഷത്തെ  “ഇസ്രയേൽ ടെറോറിസം”  എന്നാണ് വിശേഷിപ്പിച്ചത്. യുഎസ് കോൺഗ്രസ് പ്രതിനിധി ഇൽമൻ  ഒമർ ഗാസയിലെ സാധാരണക്കാർക്ക് എതിരെ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണത്തെ  ശക്തമായ ഭാഷയിൽ അപലപിച്ചു.
 അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ടെറോറിസ്റ്റ് സംഘടനകളുമായി അമേരിക്കകു  അടിസ്ഥാന വിയോജിപ്പ് ഉണ്ടെന്നും ഹമാസ് തുടർച്ചയായി നടത്തുന്ന റോക്കറ്റ് ആക്രമണത്തെ പ്രതിരോധിക്കുന്നതിന് മാത്രമാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്നും അത് അവരുടെ അവകാശം ആണെന്നും ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി .കുറേക്കൂടെ ശക്തമായ ഭാഷയിലാണ് ഹൗസ് സ്പീക്കർ പ്രതികരിച്ചത് ഹമാസിന്റെ അതിക്രമങ്ങകൾക്കെതിരെ ഇസ്രയേൽ നടത്തുന്നത് സ്വയ പ്രതിരോധമാണെന്ന് പെലോസി പറഞ്ഞു  ഹമാസ്  ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുക വഴി  നിരവധി സാധാരണക്കാരായ ജനങ്ങളുടെ ജീവൻ അപകടത്തിലാകുന്നുവെന്നും  പെലോസി  പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.  ഇസ്‌റായേൽ -പലസ്‌തീൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിയിൽ  ചേരിതിരിവ് കൂടുതൽ പ്രകടമാകും .

LEAVE A REPLY

Please enter your comment!
Please enter your name here