പി പി ചെറിയാന്‍ 

വാഷിംഗ്ടണ്‍ ഡി.സി: കാബിനറ്റ്  റാങ്കില്‍ നോമിനേറ്റ് ചെയ്യപ്പെട്ട ഏക ഇന്ത്യന്‍ നീരാ ടാണ്ടന്റെ നിയമനം യു.എസ്. സെനറ്റ് തള്ളിയ സാഹചര്യത്തില്‍  അവരെ  വൈറ്റ് ഹൗസ് സീനിയര്‍ അഡ്‌വൈസറായി നിയമിച്ചു. മാനേജ്മെന്റ് ആഡ് ബഡ്ജറ്റ് ഓഫീസ് അദ്ധ്യക്ഷ എന്ന കാബിനറ്റ് റാങ്കിലാണ് നീര നോമിനേറ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ അവരുടെ മുന്‍കാല ട്വീറ്റുകള്‍ ഭിന്നത വളര്‍ത്തി എന്ന ആരോപണമുയര്‍ന്നു. തുടര്‍ന്ന്  സെനറ്റിന്റെ അംഗീകാരം ലഭിക്കില്ലെന്നു കണ്ട് നോമിനേഷന്‍ പിന്‍വലിക്കുകയായിരുന്നു.

ഒബാമ കെയറില്‍ ആവശ്യമായ മാറ്റം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്ന ചുമതലയാണ് ബൈഡന്‍ ഇവരെ ഏല്‍പിച്ചിരിക്കുന്നത്. ഈ ആക്ടിനു  രൂപം നല്‍കിയ ബറാക്ക് ഒബാമയുടെ ടീമില്‍ നീര പ്രവര്‍ത്തിച്ചിരുന്നു. സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ് ആക്ഷന്‍ ഫണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതല നിര്‍വഹിക്കുകയാണ് നീര. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയായില്‍ നിന്നും ബിരുദവും യെല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമബിരുദവും നേടി. 51 വയസ്സുള്ള നീരാ മാസ്സച്യൂസൈറ്റ്സിലാണ് ജനിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here