അധികൃതരെ തെറ്റിദ്ധരിപ്പിച്ച് കോവിഡ് പുനരധിവാസ ഫണ്ട് കൈക്കലാക്കി ആഡംബര കാറുകള്‍ വാങ്ങിയ യുവാവ് അറസ്റ്റില്‍. 38കാരനായ മുസ്തഫ ഖ്വാദിരി എന്ന യുവാവാണ് അമേരിക്കയില്‍ അറസ്റ്റിലായത്. കോവിഡ് മൂലം ബിസിനസ്സ് തകര്‍ന്ന് ജീവിതം വഴിമുട്ടിയ ചെറുകിട സംരഭകരെ സഹായിക്കുന്നതിനായി അമേരിക്കന്‍ ഗവണ്‍മെന്റ് ആരംഭിച്ച പദ്ധതിയാണ് യുവാവ് ദുരുപയോഗം ചെയ്തത്.

നിലവിലില്ലാത്ത കമ്പനികളുടെ പേരില്‍ രേഖകള്‍ സമര്‍പ്പിച്ചാണ് മുസ്തഫ ലോണുകള്‍ സ്വന്തമാക്കിയത്. പേയ്‌മെന്റ് പ്രൊട്ടക്ഷന്‍ പ്രോഗ്രാമിന് കീഴിലായി മൂന്ന് ബാങ്കുകളില്‍ നിന്നാണ് ഇയാള്‍ ലോണുകള്‍ എടുത്തത്. മറ്റൊരു വ്യക്തിയുടെ സോഷ്യല്‍ സെക്യൂരിറ്റി നമ്പരും മുസ്തഫ ഉപയോഗിച്ചിരുന്നു. അഞ്ച് ലക്ഷം യുഎസ് ഡോളറാണ് ഇയാള്‍ ബാങ്കുകളെ കബളിപ്പിച്ച് സ്വന്തമാക്കിയത്. ഈ പണമുപയോഗിച്ച് ഫെറാരി, ലംബോര്‍ഗിനി, ബെന്റ്ലി തുടങ്ങിയ കോടികള്‍ വിലയുള്ള അത്യാഡംബര കാറുകളാണ് മുസ്തഫ വാങ്ങിയത്. ബാക്കി തുക ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയും ചെയ്തു.

പാന്‍ഡെമിക് റിലീഫ് ഫണ്ട് ദുരുപയോഗം ചെയ്തതായി തെളിഞ്ഞാല്‍ മുസ്തഫ കുറഞ്ഞത് 302 വര്‍ഷം വരെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുമെന്ന്  യുഎസ് അറ്റോര്‍ണി ഓഫീസ് വക്താവ് അറിയിച്ചു.  മുസ്തഫ ഖ്വാദിരിയ്ക്കെതിരെ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here