മെമ്മോറിയല്‍ ഡേയില്‍ രാജ്യത്തിനായി ജീവത്യാഗം ചെയത് സൈനികരുടെ ശവകുടീരത്തില്‍ പുഷ്പചക്രമര്‍പ്പിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. ആര്‍ലിംഗ്ടണ്‍ ദേശീയ ശ്മശാനത്തിലെ ശവകുടീരത്തിന് മുന്നിലാണ് അദ്ദേഹം പൂക്കളര്‍പ്പിച്ചത്. പ്രഥമ വനിത ജില്‍ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഭര്‍ത്താവ് ഡഗ് എംഹോഫും ചടങ്ങില്‍ പങ്കെടുത്തു.

രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികരെ വേദനയോടെ അനുസ്മരിക്കുന്നുവെന്ന് ബൈഡന്‍ പറഞ്ഞു. നമ്മുടെ പ്രീയപ്പെട്ടൊരാള്‍ രാജ്യത്തിന്റെ യൂണിഫോം ധരിച്ച് കാണുമ്പോള്‍ നമുക്കുണ്ടാവുന്ന അഭിമാനം വളരെ വലുതാണ്. ഇവിടെ ഈ കല്ലിന്റെ സ്മാരകങ്ങള്‍ക്കടിയില്‍ ഒരിക്കല്‍ രാജ്യത്തിനായി എല്ലാം നല്‍കിയവരാണ് വിശ്രമിക്കുന്നത്. അവര്‍ ആരുടെയൊക്കെയോ സഹോദരനും സഹോദരിയും ഭര്‍ത്താവും ഭാര്യയും മകനും മകളുമൊക്കെയായിരുന്നു. അവരുടെ നഷ്ടം ഉലച്ചുകളഞ്ഞ കുടുംബാംഗങ്ങളുടെ ദുഖം തനിക്ക് ഊഹിക്കാന്‍ കഴിയുമെന്നും അനുസ്മരണ സന്ദേശത്തില്‍ ബൈഡന്‍ പറഞ്ഞു.

ആറ് വര്‍ഷം മുമ്പ് മസ്തിഷ്‌ക അര്‍ബുദം ബാധിച്ച് മരണമടഞ്ഞ ഇറാഖ് യുദ്ധവിദഗ്ധനായ തന്റെ മകന്‍ ബ്യൂവിനെക്കുറിച്ച് സംസാരിച്ച പ്രസിഡന്റ് മരണത്തിന്റെ വാര്‍ഷിക ദിനത്തില്‍ കുടുംബാംഗങ്ങള്‍ക്ക് എങ്ങനെയാണ് അനുഭവപ്പെടുക എന്നതിനെക്കുറിച്ച് തനിക്കും കുടുംബത്തിനും നന്നായി അറിയാമെന്നും പങ്കുവെച്ചു. ഇത് ഏറെ പ്രയാസകരമായ സമയമാണ്. വര്‍ഷത്തിലെ ഏറ്റവും പ്രയാസകരമായ ദിവസം. എന്നാല്‍ ആ വേദന നാം എങ്ങനെ എടുക്കുന്നു എന്നതാണ് പ്രധാനം. വര്‍ഷത്തിലെ ഈ ദിവസം ഞാന്‍ എവിടെയായിരിക്കണമെന്ന് എനിക്ക് കൃത്യമായി അറിയാമെന്ന് പറഞ്ഞ ബൈഡന്‍ ജീവത്യാഗം ചെയ്ത മുഴുവന്‍ സൈനികരേയും താന്‍ ആദരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here