വാക്‌സിന്‍ സ്വീകരിച്ചാല്‍ പത്ത് കോടി രൂപയുടെ ഫ്‌ളാറ്റ് സമ്മാനം പ്രഖ്യാപിച്ച് ഹോങ്കോംഗ്. ഹോങ്കോങ്ങിലെ സൈനോ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗവും ചൈനീസ് എസ്റ്റേറ്റ് ഹോള്‍ഡിങ്സും ചേര്‍ന്നാണ് വാക്സിനെടുത്ത ഒരു വ്യക്തിയ്ക്ക് ഫ്ലാറ്റ് സമ്മാനമായി നല്‍കുന്നത്. ക്വുന്‍ ടോങ് ഏരിയയിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ പ്രോജെക്ടില്‍ നിന്നും വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഈ അവസരം.

കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നയാള്‍ക്കാണ് ഫ്‌ളാറ്റ് സമ്മാനമായി നല്‍കുക. കൊറോണ വാക്സിന്‍ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളെ മനസിലാക്കാനാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. വാക്‌സിന്‍ ലഭ്യമാണെങ്കിലും വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ മടി കാണിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ആശയം നടപ്പിലാക്കുന്നത്. ലോകത്തെ ഫ്ളാറ്റുകള്‍ക്ക് ഏറ്റവും വിലയുള്ള നഗരങ്ങളില്‍ ഒന്നാണ് ഹോങ്കോങ്.

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here