ഇസ്രായേലിലേക്ക് പുതിയ നയതന്ത്ര പ്രതിനിധിയെ പ്രഖ്യാപിച്ച് ബൈഡന്‍. വാള്‍ സ്ട്രീറ്റിലെ പ്രമുഖ ബാങ്കറും മുന്‍ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന തോമസ് ആര്‍ നൈഡെസിനെയാണ് പുതിയ അംബാസിഡറായി നിയോഗിച്ചിരിക്കുന്നത്. ഒരു മാസം കാത്തിരുന്ന ശേഷമാണ് നൈഡസ് ചുമതലയിലേക്ക് നിയോഗിക്കപ്പെടുന്നത്.

ജോ ബൈഡന്റെ വളരെ വിശ്വസ്തനെന്ന് അറിയപ്പെടുന്നയാളാണ് തോമസ് ആര്‍ നൈഡെസ്. അമേരിക്കയിലെ നാലാമത്തെ വലിയ ധനകാര്യസ്ഥാപനമായ മോര്‍ഗാന്‍ സ്റ്റാന്‍ലിയുടെ ഉപമേധാവിയാണ് നൈഡസ്. 2011 മുതല്‍ 2013 വരെ അമേരിക്കയുടെ ബരാക് ഒബാമ മന്ത്രിസഭയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here