പുതിയ അപ്‌ഡേഷനുമായി ഫെയ്‌സ്ബുക്ക്. ലൈവ് ഓഡിയോ റൂമുകളും പോഡ്കാസ്റ്റുകളുമാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതു ഗ്രൂപ്പുകളിലേക്ക് ശ്രോതാക്കളെ ചേര്‍ക്കാനും അവര്‍ക്ക് സംസാരിക്കാനും കഴിയും. ഗ്രൂപ്പുകളിലെ സംഭാഷണ സമയത്ത് കൂടുതലാളുകളെ ഗ്രൂപ്പിലേക്ക് ക്ഷണിക്കാം. ഒരു ഗ്രൂപ്പില്‍ 50 പേര്‍ക്കെ സംസാരിക്കാന്‍ കഴിയൂ. ശ്രോതാക്കളുടെ എണ്ണത്തിന് പരിധിയില്ലെന്നും ഫെയ്‌സ്ബുക്ക് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ലൈവ് ഓഡിയോ റൂമുകളുമായി ക്ലബ്ഹൗസ് വൈറലായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഓഡിയോ റൂമുകളും പോഡ്കാസ്റ്റുകളും ഉള്‍പ്പെടുത്തി ഫെയ്‌സ്ബുക്ക് നവീകരിച്ചിരിക്കുന്നത്. ക്ലബ് ഹൗസിന്റെയും സ്പോട്ടിഫൈയുടെയും സവിശേഷതകള്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കിലും ലഭ്യമാണ്. ഗ്രൂപ്പിന്റെ എല്ലാ നിയന്ത്രണങ്ങളും ഗ്രൂപ്പ് അഡ്മിന്റെ കയ്യിലാണ്.

പൊതു ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും ലൈവ് ഓഡിയോ റൂം കേള്‍ക്കാന്‍ കഴിയും. എന്നാല്‍ സ്വകാര്യ ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ക്ക് മാത്രമേ കേള്‍ക്കാന്‍ കഴിയൂ എന്ന് ഫെയ്‌സ്ബുക്ക് മേധാവി ഫിഡ്ജി സിമോ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here