മുംബൈ ഭീകരാക്രമണത്തിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറാനുള്ള വാദം ഫെഡറല്‍ യുഎസ് കോടതിയില്‍ വ്യാഴാഴ്ച ജൂണ്‍ 24 വ്യാഴാഴ്ച നടക്കും. പാകിസ്ഥാന്‍ വംശജനാണ് തഹാവൂര്‍ റാണ. വിചാരണാ നടപടികള്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അമേരിക്കയില്‍ എത്തി. ലോസ് ഏഞ്ചല്‍സിലെ ഫെഡറല്‍ കോടതിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്.

റാണയുടെ വിചാരണ നടപടികള്‍ ഇന്ത്യക്ക് മാറ്റികൊണ്ട് ഏപ്രില്‍ അഞ്ചിന് യുഎസ് ജില്ല കോടതി ഉത്തരവിട്ടിരുന്നു. യുഎസ് സര്‍ക്കാര്‍ ഈ ഉത്തരവിനെ അംഗീകരിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടികളാണ് വ്യാഴാഴ്ച നടക്കുന്നത്. ഇന്ത്യയിലെ ആക്രമണം ഗുരുതരമാണെന്നും ഇയാളെ ഇന്ത്യക്ക് കൈമാറാന്‍ എല്ലാ വകുപ്പുകളും നിലനില്‍ക്കുന്നുണ്ടെന്നും അമേരിക്കന്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൈമാറ്റ നടപടികള്‍ പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here