ഇനി ബഹിരാകാശത്തും തുണിയലക്കാം. ഇതിനുള്ള മാര്‍ഗ്ഗവുമായി എത്തിയിരിക്കുകയാണ് നാസ. സോപ്പ് നിര്‍മ്മാണ കമ്പനിയായ ടൈഡുമായി സഹകരിച്ചാണ് നാസ ഈ ദൗത്യത്തിനൊരുങ്ങുന്നത്. പരീക്ഷണാര്‍ത്ഥം അടുത്ത വര്‍ഷമാദ്യം ബഹിരാകാശ ഏജന്‍സി ടൈഡിന്റെ സോപ്പ് ബഹിരാകാശത്തേയ്ക്ക് അയക്കും. സോപ്പിന്റെ മൈക്രോ ഗുരുത്വാകര്‍ഷണവും വികിരണവും പരിശോധിക്കുകയും ഫലം വിലയിരുത്തുകയും ചെയ്യുമെന്ന് നാസയിലെ വിദഗ്ധര്‍ അറിയിച്ചു.

നാസയുടെ മിഷന്‍ സോപ്പ് യാഥാര്‍ത്ഥ്യമായാല്‍ വലിയൊരു പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. പരീക്ഷണം വിജയിച്ചാല്‍ ചാന്ദ്രയാന്‍ അടക്കമുള്ള ദൗത്യങ്ങളില്‍ ഏര്‍പ്പെടുന്ന ബഹിരാകാശ യാത്രികര്‍ക്കൊപ്പം അയക്കുന്ന അവശ്യ വസ്തുക്കളില്‍ ടൈഡിന്റെ സോപ്പും ഉണ്ടാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here