അമേരിക്കയില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ അവസ്ഥ അത്യന്തം ദയനീയമാണെന്ന് റിപ്പോര്‍ട്ട്. ടെക്സാന്‍ മരുഭൂമിയിലെ ക്യാമ്പുകളിലാണ് കുട്ടികളുടെ ദുരവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടായിരിത്തോളം കുട്ടികളാണ് ഇവിടെ ക്യാമ്പുകളില്‍ കഴിയുന്നത്. ടെക്സാസിലെ അതിര്‍ത്തിപ്രദേശത്തെ സൈനിക ക്യാമ്പിനോട് അനുബന്ധിച്ചാണ് എല്‍പാസോയിലെ അഭയാര്‍ത്ഥിക്യാമ്പ്.

പന്ത്രണ്ടോളം ടെന്റുകളിലായാണ് കുട്ടികളെ താമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒരു ടെന്റില്‍ തന്നെ നൂറോളം കുട്ടികള്‍ കഴിയുന്നതായാണ് വിവരം. കുട്ടികളില്‍ പലരുടേയും മാതാപിതാക്കള്‍ ചിലര്‍ മെക്‌സിക്കോയിലും ചിലര്‍ അമേരിക്കയിലുമാണ്. പരിമതിമായ അവസ്ഥയില്‍ കഴിയുന്ന കുട്ടികളുടെ സ്ഥിതി അത്യന്തം പരിതാപകരമാണെന്നാണ് റിപ്പോര്‍ട്ട്. ഭ്ക്ഷ്യവിഷബാധ കുട്ടികളെ ബാധിക്കുന്ന വലിയൊരു വിഷയമാണ്. കുട്ടികളില്‍ പലര്‍ക്കും പലവിധ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ അഭയാര്‍ത്ഥി വിഷയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് കുട്ടികളുടെ ശാരീരിക പ്രശ്നങ്ങളടക്കം ശ്രദ്ധയില്‍പ്പെട്ടത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here