ശരീരത്ത് രോമങ്ങള്‍ വളര്‍ന്ന് നടക്കാന്‍ പോലുമാവാതെ വിഷമിച്ച നായയ്ക്ക് രക്ഷയായി വെറ്റിനറി സംഘം. കടുത്ത രോമങ്ങളുമായി ഭീകരമായ രൂപത്തിലായിരുന്നു നായ. ശരീരത്ത് രോമങ്ങള്‍ നിറഞ്ഞതിനാല്‍ ശരിക്ക് നടക്കാന്‍ പോലുമാവാത്ത സ്ഥിതിയിലായിരുന്നു നായ. മസോരിയിലെ കാന്‍സാസ് നഗരത്തിലെ കെ.സി പെറ്റ് പ്രൊജക്ട് എന്ന നായകളെ സംരക്ഷിക്കുന്ന ഷെല്‍റ്റര്‍ ഹോമിലെ ജീവനക്കാരനാണ് നായക്കുട്ടിയെ രക്ഷപ്പെടുത്തിയത്.

11 വയസ്സോളം പ്രായമുള്ള നായയാണ് രോമം കാരണം പെടാപ്പാട് പെട്ടത്. ഷിറ്റ്സു ഇനത്തില്‍പ്പെട്ട തവിട്ടു നിറത്തിലുള്ള നായക്ക് സൈമണ്‍ എന്നാണ് ഷെല്‍റ്റര്‍ ഹോമിലെ ജീവനക്കാര്‍ പേര് നല്‍കിയിരിക്കുന്നത്. മൂന്ന് മണിക്കൂറെടുത്താണ് രോമം നീക്കം ചെയ്തതെന്ന് ഷെല്‍റ്റര്‍ ഹോമിലെ ജീവനക്കാര്‍ പറഞ്ഞു. രോമം നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here