മൃഗശാലയിലെ കൊമ്പനാന മറ്റൊരു ആനയുടെ ആക്രമണത്തില്‍ ചരിഞ്ഞു. നോര്‍ത്ത് സോമര്‍സെറ്റിന് സമീപത്തുള്ള ആര്‍ക്ക് സൂ ഫാമിലെ എംചാങ്ക എന്ന ആഫ്രിക്കന്‍ ആനയാണ് ചരിഞ്ഞത്. എംചാങ്കയ്ക്ക് പുറമെ ജാനാ, ഷാതു എന്നിങ്ങനെ രണ്ട് കൊമ്പനാനകളാണ് ഫാമിലുണ്ടായിരുന്നത്. എംചാങ്കയെ ആക്രമിച്ചത് ഏത് ആനയാണെന്ന് മൃഗശാലാ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

20 ഏക്കര്‍ സ്ഥലത്താണ് ആനകളെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവയുടെ പരിപാലനത്തിനായി പ്രത്യേകം സംഘത്തേയും മൃഗശാലയില്‍ നിയോഗിച്ചിട്ടുണ്ട്. 2014ലാണ് എംചാങ്കയേയും ജാനായേയും മൃഗശാലയില്‍ എത്തിയ്ക്കുന്നത്. മൂന്ന് ആനകളും സൗഹൃദത്തിലായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here