ലോകത്ത് നൂറു പേരില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുകയാണെന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ച് ലോകാരോഗ്യ സംഘടന. രോഗം ബാധിച്ച് മരിക്കുന്നവരെക്കാള്‍ കൂടുതലാണ് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം. എച്ച്ഐവി, മലേറിയ എന്നീ മഹാമാരികള്‍ ബാധിച്ച് മരിക്കുന്നവരേക്കാള്‍ ഏറെ പേര്‍ ആത്മഹത്യ ചെയ്യുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

സ്ത്രീകളെക്കാള്‍ ഏറെ പുരുഷന്മാരാണ് ആത്മഹത്യ ചെയ്യുന്നത്. ഒരു ലക്ഷം പേരില്‍ 12.6 ശതമാനം പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഒരു ലക്ഷത്തില്‍ 5.4 ശതമാനം സ്ത്രീകള്‍ മാത്രമാണ് ആത്മഹത്യ ചെയ്യുന്നത്. 2019ല്‍ ഏഴ് ലക്ഷത്തിലധികമാളുകളാണ് ലോകത്ത് ആത്മഹത്യ ചെയ്തത്.

15 നും 29നും ഇടയില്‍ പ്രായമുളളവരാണ് ആത്മഹത്യ ചെയ്തവരില്‍ കൂടുതലും. വികസിത രാജ്യങ്ങളില്‍ പുരുഷന്മാരുടെ ആത്മഹത്യയാണ് വര്‍ദ്ധിച്ചിരിക്കുന്നതെങ്കില്‍ വികസ്വര രാജ്യങ്ങളില്‍ സ്ത്രീകളുടെ കണക്കിലാണ് വര്‍ദ്ധനവ് വന്നിരിക്കുന്നത്. ആത്മഹത്യകള്‍ തടയുന്നതിനായി ലോകാരോഗ്യ സംഘടന പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോന്‍ ഗബ്രിയോസ് വ്യക്തമാക്കി.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here