ചൈന വന്‍തോതില്‍ ആണവായുധങ്ങള്‍ നിര്‍മ്മിച്ചുകൂട്ടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ആണവായുധ നിയന്ത്രണത്തിനായി ലോകത്തെ എല്ലാ രാജ്യങ്ങളും എടുത്തിരിക്കുന്ന തീരുമാനങ്ങള്‍ക്ക് ഘടകവിരുദ്ധമായ നടപടിയാണ് ചൈന നടത്തുന്നതെന്ന് വാഷിംഗ്ടണ്‍ വിദേശകാര്യവകുപ്പ് വക്താവ് നെഡ് പ്രൈസ് പ്രതികരിച്ചു. ആഗോളതലത്തില്‍ ഒരു രാജ്യത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതിലും ഗുരുതരമായ അവസ്ഥയാണിതെന്നും നെഡ് പ്രൈസ് വ്യക്തമാക്കി.

അമേരിക്കയുടെ ആണവ നിര്‍വ്വ്യാപന ഗവേഷണ കേന്ദ്രമായ ജെയിംസ് മാര്‍ട്ടിന്‍ സെന്ററാണ് ഉപഗ്രഹ ചിത്രങ്ങളിലൂടെ ചൈനയുടെ സൈനിക തയ്യാറെടുപ്പുകള്‍ കണ്ടെത്തിയത്. 250 ആണവ മിസൈലുകള്‍ 350 ആക്കി ചൈന വര്‍ദ്ധിപ്പിച്ചു എന്നാണ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട്. അതിവേഗത്തില്‍ കൂടുതല്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here