മൃഗശാലയില്‍ നിന്ന് കാണാതായ പെരുമ്പാമ്പിനെ കണ്ടെത്തിയത് ഷോപ്പിംഗ് മാളില്‍. അമേരിക്കയിലെ മാള്‍ ഓഫ് ലൂസിയാനയിലെ സീലിംഗ് ഏരിയയില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. മാള്‍ ഓഫ് ലൂസിയാനയില്‍ പുതിയതായി ആരംഭിച്ച ബ്ലൂ സൂ അക്വേറിയത്തില്‍ വളര്‍ത്തിയിരുന്ന കാര എന്ന പെരുമ്പാമ്പിനെയാണ് കാണാതായത്. പന്ത്രണ്ടടി നീളമുണ്ട് കാരയ്ക്ക്.

പെരുമ്പാമ്പിനെ കൂട്ടില്‍ നിന്ന് കാണാതായ ശേഷം രണ്ടു ദിവസം സൂവിലെ ജീവനക്കാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വ്യാഴാഴ്ചയാണ് മാളിലെ ഷോപ്പിങ് സെന്ററിലെ സീലിങ് ഏരിയയില്‍ നിന്നും പാമ്പിനെ പിടികൂടിയത്. സീലിങ് ഏരിയയിലെ ഭിത്തിയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും മൃഗശാലാ അധികൃതര്‍ പങ്കുവച്ചിട്ടുണ്ട്.

 

 LEAVE A REPLY

Please enter your comment!
Please enter your name here