
പ്രണയിക്കാന്‍ ഒരാളെ വേണം. ഒരു നിബന്ധന മാത്രം ആള് യുവാവായിരിക്കണം. 35 വയസ്സില്‍ താഴെയുള്ള വ്യക്തിയാണെങ്കില്‍ വളരെ സന്തോഷം. അമേരിക്കന്‍ ഡേറ്റിംഗ് ആപ്പായ ബംബിളില്‍ വന്ന പരസ്യമാണിത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഹാറ്റി റിട്രോജയാണ് ഇങ്ങനെയൊരു പരസ്യം പ്രസിദ്ധീകരിച്ചത്. ഹാറ്റി റിട്രോജയുടെ 85 വയസ്സാണ്.
തന്നെക്കാള്‍ ഇരട്ടിയിലധികം പ്രായക്കുറവുള്ള വ്യകതിയെത്തന്നെയാണ് റിട്രോജ പ്രണയ ബന്ധത്തിനായി പരിഗണിക്കുന്നത്. 39 കാരനായ കാമുകനുമായുള്ള റിലേഷനില്‍ നിന്ന് അടുത്തിടെയാണ് ബ്രേക്കപ്പായത്. ഇനി പുതിയൊരാളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് റിട്രോജ. 48 വയസുള്ളപ്പോള്‍ ആയിരുന്നു ഹാറ്റി റിട്രോജ് വിവാഹ മോചിതയായത്. മൂന്ന് പേരക്കുട്ടികളുടെ അമ്മൂമ്മയായ ഹാറ്റി റിട്രോജ് മുന്‍ നര്ത്തകിയിരുന്നു. ഇപ്പോള്‍ ലൈഫ് കോച്ചായും എഴുത്തുകാരിയായും പ്രവര്‍ത്തിക്കുന്നു.