
മകളെ പീഡിപ്പിച്ച ഭര്‍ത്താവിനെ ദേഹത്ത് തിളച്ച പഞ്ചസാര ലായനി ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് ജീവ പര്യന്തം തടവ്. യുകെയിലെ ചെസ്റ്റര്‍ ക്രൗണ്‍ കോടതിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ 59 കാരിയായ കോറിന സ്മിത്ത് എന്ന സ്ത്രീയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. തുടര്‍ച്ചയായ പന്ത്രണ്ട് വര്‍ഷം തടവു ശിക്ഷ അനുഭവിച്ച ശേഷം മാത്രമേ പരോള്‍ പോലും അനുവദിക്കൂ.
80 കാരനായ ഭര്‍ത്താവ് മൈക്കല്‍ ബെയ്ന്‍സിനെയാണ് 59 കാരിയായ കോറിന സ്മിത്ത് പഞ്ചസാര ലായനി തിളപ്പിച്ച് ദേഹത്തൊഴിച്ച് കൊലപ്പെടുത്തിയത്. മകളില്‍ നിന്നാണ് തന്റെ ഭര്‍ത്താവ് മക്കളെ പീഡിപ്പിക്കുന്നുണ്ടെന്ന സത്യം കോറിന സ്മിത്ത് അറിഞ്ഞത്. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് ഉറങ്ങിക്കിടന്ന സമയത്ത് രണ്ട് കെറ്റില്‍ വെള്ളം പഞ്ചസാര ചേര്‍ത്ത് തിളപ്പിച്ച് ശരീരത്തില്‍ ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ മൈക്കല്‍ ബെയ്ന്‍സ് ഒരു മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് മരണപ്പെട്ടത്. മരിക്കുന്നതിനു മുന്‍പ് ഓഗസ്റ്റ് 18 ന് മൈക്കല്‍ ബെയ്ന്‍സ് കോറിനയ്‌ക്കെതിരെ മൊഴി നല്‍കിയിരുന്നു.