പ്രമുഖ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭ. ഡാനിഷിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തിയ ഐക്യരാഷ്ട്ര സഭ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് അഫ്ഗാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഡാനിഷിന്റെ മൃതദേഹം റെഡ്‌ക്രോസിന് കൈമാറി.

ഡാനിഷിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബവുമായും എംബസിയുമായും ആശയ വിനിമയം നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ഡാനിഷിന്റെ മരണത്തില്‍ ഖേദ പ്രകടനവുമായി താലിബാന്‍ വക്താവ് രംഗത്തെത്തി. ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ പങ്കില്ലെന്നാണ് താലിബാന്‍ വാദം. ഡാനിഷ് കൊല്ലപ്പെട്ടത് എങ്ങനെയെന്ന് അറിയില്ലെന്നും താലിബാന്‍ പറയുന്നു. വ്യാഴാഴ്ച രാത്രി പാക് അഫ്ഗാന്‍ അതിര്‍ത്തിയില്‍ താലിബാനും അഫ്ഗാനിസ്ഥാന്‍ പ്രത്യേക സേനയും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here