മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നേരത്തേ ടോക്കിയോ ഒളിപിംക്സില്‍ വ്യക്തിഗത ഫൈനലില്‍ നിന്നും പിന്മാറിയ അമേരിക്കയുടെ ജിംനാസ്റ്റിക് താരം സിമോണ്‍ ബൈല്‍സ് ചൊവ്വാഴ്ച നടക്കുന്ന വനിതകളുടെ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിന്റെ ബാലന്‍സ് ബീം ഫൈനലില്‍ പങ്കെടുക്കും. ബാലന്‍സ് ബീമില്‍ നിലവിലെ ലോക ചാമ്പ്യനായ സിമോണ്‍, 2016 റിയോ ഒളിമ്പിക്സില്‍ ഈ ഇനത്തില്‍ വെങ്കലം നേടിയിരുന്നു.

മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് താരം മത്സരത്തില്‍ നിന്ന് വിട്ടുനിന്നത് ആരാധകരെ നിരാശ്ശയിലാക്കിയിരുന്നു. എന്നാലിപ്പോള്‍ താരം തിരിച്ചെത്തിയത് പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. അതേസമയം നേരത്തേ മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് താരത്തിന്റെ പിന്മാറ്റമെന്ന് യു.എസ്.എ ജിംനാസ്റ്റിക്സ് അറിയിച്ചിരുന്നു.

റിയോ ഒളിമ്പിക്സില്‍ നാല് സ്വര്‍ണമെഡലുകള്‍ നേടിയ താരമാണ് ബൈല്‍സ്. മാനസികാരോഗ്യത്തിന് പ്രാധാന്യം കല്‍പിക്കുന്ന താരത്തിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് യു.എസ്.എ ജിംനാസ്റ്റിക്സ് ട്വീറ്റ് ചെയ്തിരുന്നു. വരാനിരിക്കുന്ന നാല് വ്യക്തിഗത ഫൈനലുകളിലും പങ്കെടുക്കുമോ എന്ന കാര്യം ബൈല്‍സ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here