കൊറോണ വൈറസ് ഉത്ഭവം ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണെന്ന് ആവര്‍ത്തിച്ച അമേരിക്ക. വുഹാനിലെ ലാബില്‍ നിന്ന് വൈറസ് ഉത്ഭവം സംബന്ധിച്ച വ്യക്തമായ തെളിവുകള് ലഭിച്ചുകഴിഞ്ഞുവെന്നും അമേരിക്ക വ്യക്തമാക്കി. യുഎസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ചുള്ള വിവരം വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് വേഗത്തില്‍ തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വേണ്ടി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രഹസ്യാന്വേഷണ ഏജന്‍സികളോട് ഉത്തരവിട്ടിരുന്നു.

യുഎസ്, ചൈനീസ് വിദഗ്ധരുടെ സഹായവും യുഎസ് ധനസഹായവും ഉള്ള ലാബാണ് വുഹാനിലേത്. ഇവിടെ മനുഷ്യരെ ബാധിക്കുന്ന കൊറോണ വൈറസുകളെ പരിഷ്‌കരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അത്തരം വിവരങ്ങള്‍ മറച്ചുവെച്ചെന്നും യുഎസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് വുഹാന്‍ വൈറോളജി ലാബിന് സമീപത്തുള്ള മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് പടര്‍ന്നതാകാമെന്നും അതല്ലെങ്കില്‍ ചൈനയിലെ ലാബില്‍ നിന്ന് അബദ്ധത്തില്‍ വൈറസ് ചോര്‍ന്നതാകാം എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here