ലോകത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഏറ്റവും മുന്‍പില്‍ അമേരിക്ക. മൂന്ന് കോടി അന്‍പത്തിയെട്ട് ലക്ഷം രോഗബാധിതരാണ് നിലവില്‍ രാജ്യത്ത് ഉള്ളത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അരലക്ഷത്തിലധികം കോവിഡ് പോസിറ്റീവ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ച 6.29 ലക്ഷം പേര്‍ ഇതിനകം മരിച്ചു കഴിഞ്ഞു.

അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.70 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 42.47 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനെട്ട് കോടി കടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here