മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സും മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. നീണ്ട 27 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ചാണ് ഇരുവരും ഔദ്യോഗികമായി വേര്‍പിരിഞ്ഞത്. തിങ്കളാഴ്ച കിങ് കൗന്‍ഡിയിലെ ജഡ്ജിയാണ് ഇരുവരുടെയും വിവാഹമോചനം ഔദ്യോഗികമായി അംഗീകരിച്ചത്. ഗേറ്റ്സിന്റെ സ്വത്തുക്കളുടെ ഒരുഭാഗം വിവാഹമോചന കരാര്‍ പ്രകാരം മെലിന്‍ഡക്ക് നല്‍കാനും ജഡ്ജി ഉത്തരവിട്ടു.

ഇരുവരും വേര്‍പിരിയുന്നതായുള്ള വാര്‍ത്തകള്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. വാഷിങ്ടണില്‍ വിവാഹമോചന ഹര്‍ജി നല്‍കിയാല്‍ 90 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ വിവാഹമോചനം അംഗീകരിക്കൂ എന്നതിനാല്‍ ഒദ്യോഗികമായി ഡിവോഴ്‌സ് നടന്നത് ഇപ്പോഴാണ്. ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ബില്‍ ഗേറ്റ്സ്. 150 ബില്ല്യണ്‍ ഡോളറിലധികം ആസ്തിയുണ്ടെന്നാണ് കണക്കുകള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here