പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റനിലെ സുപ്രധാന കൗണ്ടിയായ ഹാരിസ് കൗണ്ടിയില്‍ കോവിഡ് വ്യാപകമാകുകയും പല ആശുപത്രികളിലേയും എമര്‍ജന്‍സി റൂമുകള്‍ മുഴുവന്‍ കോവിഡ് രോഗികളെ കൊണ്ടു നിറയുകയും ചെയ്ത സാഹചര്യത്തില്‍ നിലവിലുണ്ടായിരുന്ന ഓറഞ്ച് അലര്‍ട്ടില്‍ നിന്നും റെഡ് അലര്‍ട്ടായി ഉയര്‍ത്തിയെന്ന് കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗാ ആഗസ്ത് 5 വ്യാഴാഴ്ച വൈകീട്ട് അറിയിച്ചു. ഇന്നലെ ഡാലസ് കൗണ്ടിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

വാക്‌സിനേറ്റ് ചെയ്യാത്തവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും ജഡ്ജി നിര്‍ദേശിച്ചു. ഹൂസ്റ്റന്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണറും ലോക്കല്‍ ഹെല്‍ത്ത് എക്‌സ്‌പെര്‍ട്ടസും ഹൂസ്റ്റണ്‍ സിറ്റി ചീഫ് മെഡിക്കല്‍ ഓഫീസറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ഹോസ്പിറ്റലില്‍ എമര്‍ജന്‍സി റൂമുകള്‍ കോവിഡ് രോഗികളെ കൊണ്ടു നിറഞ്ഞിരിക്കയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ലോക്കല്‍ എമര്‍ജന്‍സി സെന്ററുകളുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. കോവിഡിന്റെ പുതിയ വ്യാപനം ഒരു കൊടുങ്കാറ്റായി രൂപപ്പെടുന്നു. ഇതിനെ പ്രതിരോധിക്കുവാന്‍ എല്ലാവരും തയാറാകണം. വാക്‌സിനേഷന്‍ റേറ്റ് അല്‍പം വര്‍ധിച്ചിട്ടുണ്ടെന്നും, വാക്‌സിനേറ്റ് ചെയ്യാത്തവര്‍ ഉടനെ ചെയ്യണമെന്നും ജഡ്ജി അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here