(പി ഡി ജോർജ് നടവയൽ)

ഫിലഡൽഫിയ: ഭാരതത്തിൻ്റെ 75- ാംസ്വാതന്ത്ര്യ ദിനം ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്ക  ആഘോഷിച്ചു. ഓഗസ്റ്റ് 15, ഞായറാഴ്ച്ച രാവിലെ 8 മണിയ്ക്ക് പ്രശസ്ത എഴുത്തുകാരി നീനാ പനയ്ക്കൽ ഇന്ത്യൻ പതാക ഉയർത്തി. വിൻസൻ്റ് ഇമ്മാനുവേൽ ( മുതിർന്ന മാദ്ധ്യമപ്രവർത്തകൻ), ജോർജ് ഓലിക്കൽ (ഇന്ത്യാ പ്രസ് ക്ളബ് ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡൻ്റ്),  ജോസ് ആറ്റു പുറം (വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയാ ചെയർമാൻ),  സിബിച്ചൻ ചെമ്പ്ളായിൽ (ഓർമാ ഇൻ്ററ്നാഷണൽ മുൻ പ്രസിഡൻ്റ്), ഫീലിപ്പോസ് ചെറിയാൻ ( ട്രൈസ്റ്റേറ്റ് കേരളാ ഫോറം വൈസ് ചെയർമാൻ),  റോഷിൻ പ്ളാമൂട്ടിൽ ( കലാ സെക്രട്ടറി) എന്നിവർ  ആശംസകളർപ്പിച്ചു. ഗാന്ധി സ്റ്റഡി സർക്കിൾ ചെയർമാൻ ജോർജ് നടവയൽ സ്വാഗതവും എഴുത്തുകാരൻ ഏബ്രാഹം മേട്ടിൽ നന്ദിയും പറഞ്ഞു.

പ്രശസ്ത നോവലിസ്റ്റ് നീനാ പനയ്ക്കൽ: “സ്വാതന്ത്ര്യ ദിനത്തേക്കുറിച്ച് ഓർക്കുമ്പോൾ  എന്റെ  മനസ്സിൽ ആദ്യം വരുന്നത് ഗാന്ധിജി ആണ്.   ഗാന്ധിജിയെ ഞാൻ  ആദ്യമായി കാണുന്നത് നാലാം ക്ലാസിൽ  പഠിക്കുമ്പോഴാണ്.   ചർക്കയിൽ  നൂല് നൂൽക്കുന്ന മഹാത്മാവിന്റെ ചിത്രം. ” മുൻവരി പല്ലുപോയി  മോണ കാട്ടി  ചിരിച്ചൊരാൾ   ചമ്രം  പടിഞ്ഞിരിക്കുന്ന  പടം നീ കണ്ടതില്ലയോ  “എന്ന്,    ഒരു കവിതയുടെ ആദ്യ വരികളുമായി.   ആറാം സ്സിൽ പഠിക്കുമ്പോഴാണ് ബ്രിട്ടീഷുകാർ ഭാരതത്തെ കൈവശമാക്കി   അവിടെയുണ്ടായിരുന്നതെല്ലാം  ബ്രിട്ടനിലേക്ക് കടത്തിയതും,   ഗാന്ധി ജി യുടെ ക്വിറ്റ്  ഇന്ത്യാ  പ്രസ്ഥാനവും  ദണ്ഡി യാത്രയും,  നിരാഹാര സത്യാഗ്രഹവും  ഇന്ത്യൻ  നാഷണൽ കോൺഗ്രസ്സും ഒക്കെ ഞാൻ പഠിക്കുന്നതും.  ബ്രിട്ടീഷുകാരെ വെറുക്കാൻ ഇതിൽപ്പരം  ഒന്നും എനിക്കാവശ്യം ഉണ്ടായിരുന്നില്ല.  മഹാത്മാവിന്റെ പല്ല്  അടിച്ചു തെറിപ്പിച്ചവന്  മാപ്പുകൊടുക്കാനാവുമോ  ഭാരതീയന്?

            കച്ചവടത്തിന്  വന്ന ബ്രിട്ടീഷുകാരൻ എങ്ങനെ ഇന്ത്യ  കൈവശമാക്കി?  അതിഥിയെ  ദേവനെപ്പോലെ കാണണം എന്ന ചിന്ത  തന്നെ യാണ്  ഒന്നാമത്തെ കാരണം.  കച്ചവടത്തിന് വന്നവർ ചൂഷകരാകുമ്പോൾ അവരെങ്ങനെ എങ്ങനെ അതിഥി  ആവും?

        ഭാരതത്തിൻ്റെ അന്നത്തെ പരാജയത്തിൻ്റെ രണ്ടാമത്തെ കാരണം നാട്ടുരാജാക്കന്മാർ  തമ്മിലുള്ള ഐക്യമില്ലായ്മയായിരുന്നു.  തമ്മിൽ തമ്മിലുള്ള  പകയും കുതികാൽ  വെട്ടും   അവരെ പരസ്പരം  അകറ്റി  നിർത്തി.     ഒരു കെട്ട്  ചുള്ളിക്കമ്പായി ഒരുമിച്ചു നിൽക്കാൻ   മനസ്സില്ലാത്ത അവരെ ഒറ്റ ചുള്ളിക്കമ്പ് പോലെ ഒടിച്ചൊടിച്ചു  അകത്തു കയറി  ബ്രിട്ടീഷ്കാർ  ഭാരതം കൈവശമാക്കി.

           75 സംവത്സരം ആയിട്ടും ഇന്നും സ്വാതന്ത്രയാണോ ഇന്ത്യ?  ബ്രിട്ടീഷ് ഭരണം വീണ്ടും വന്നാൽ കൊള്ളാമായിരുന്നു എന്ന് വാഞ്ഛിക്കുന്നവർ    ഇന്ത്യയിൽ ഉണ്ടെന്ന് കേൾക്കുന്നു. എല്ലാ അമേരിക്കൻ മലയാളികൾക്കും  സ്വാതന്ത്ര്യ ദിനാശംസകൾ.”

LEAVE A REPLY

Please enter your comment!
Please enter your name here