ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിന് കോവിഡ് സ്ഥിരീകരിച്ചു. 63 കാരനായ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നുവെങ്കിലും കോവിഡ് ബാധിക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നതിനെ എതിര്‍ത്തിരുന്ന വ്യക്തിയാണ് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയതിനെയായിരുന്നു ഗ്രെഗ് എതിര്‍ത്തിരുന്നത്.

ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹവുമായി അടുത്തിടപഴകിയവരോട് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്ക് മോണോക്ലോണല്‍ ആന്റിബഡി ചികില്‍സ നല്‍കുന്നുണ്ടെന്ന് കമ്യുണിക്കേഷന്‍സ് ഡയറക്ടര്‍ മാര്‍ക്ക് മൈനര്‍ അറിയിച്ചു. റീജെനറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് ഇത് ഉദ്പാദിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here