പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ വിദേശ പൗരന്മാരെയും അഫ്ഗാനിസ്ഥാനില്‍ നിന്നും അതാത് രാജ്യങ്ങളിലേക്ക് കൊണ്ട് പോകണമെന്ന താലിബാന്റെ അന്ത്യ ശാസനത്തിന് തല്‍ക്കാലം ഒത്തുതീര്‍പ്പ് ഉണ്ടാക്കി യു.എസ്. യു.എസ് ഉള്‍പ്പെടെ 97 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഈ വിഷയത്തില്‍ താലിബാനുമായി കരാറുണ്ടാക്കിയതായി ഞായറാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

യു.എസുമായി ധാരണയില്‍ പ്രവര്‍ത്തിച്ച അഫ്ഘാന്‍ പൗരന്മാരെയും കൊണ്ട് പോകാന്‍ താലിബാന്‍ അനുമതി നല്‍കിയിട്ടുണ്ട് . അര്‍ഹതപ്പെട്ട അഫ്ഘാന്‍ പൗരന്മാര്‍ക്ക് സുരക്ഷിത യാത്രക്കുള്ള രേഖകള്‍ തയ്യാറാക്കി നല്‍കുമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. അഫ്ഘാന്‍ വിടുന്നതിന് തങ്ങള്‍ തടസ്സപ്പെടുത്തുകയില്ലെന്ന് താലിബാന്റെ ചീഫ് നെഗോഷിയേറ്റര്‍ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റെനക്സായ് അറിയിച്ചു .

താലിബാന്‍ അംഗീകരിച്ച കരാര്‍ പാലിക്കുന്നതിന് അവരെ നിര്‍ബന്ധിക്കുന്നതിനുള്ള തന്റേടം അമേരിക്കക്ക് ഉണ്ടന്ന് യു.എസ് നാഷണല്‍ സെക്യരിറ്റി അഡൈ്വസര്‍ ജേക്ക് സുള്ളിവന്‍ പറഞ്ഞു. താലിബാന്റെ ഉയര്‍ന്ന നേതാക്കള്‍ ഞങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതാണെന്നും സുള്ളിവന്‍ പറഞ്ഞു അവര്‍ വാക്കു പാലിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here