ഇമിഗ്രന്റ്‌സിന് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിേ്രഗഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്. കുടിയേറ്റക്കാരായി എത്തുന്നവര്‍ മെഡിക്കല്‍ പരിശോധനയുടെ സമയത്ത് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കിയിരിക്കണമെന്നാണ് യു.എസ്.സി.ഐ.എസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതലാണ് ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരിക.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്ന് യു.എസ്.സി.ഐ.എസ് വ്യക്തമാക്കി. നിലവില്‍ അഞ്ചാംപനി, പോളിയോ, ഇന്‍ഫ്‌ലുവന്‍സ, ടെറ്റനസ് എന്നിവക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്. ഇതോടൊപ്പമാണ് കോവിഡ് വാക്‌സിനേഷനും നിര്‍ബന്ധമാക്കിയിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here