ഫിലഡൽഫിയാ: ശ്രീമാൻ ജോർജ്ജി വർഗ്ഗീസ് നയിക്കുന്ന ഫൊക്കാനയിലെ അംഗസംഘടനയായ ഫിൽമാ അസോസിയേഷൻ കേരളത്തിലെ നിർധന കുടുംബത്തിന് വിവാഹ ആവശ്യ സഹായം നൽകി. ഫിൽമയുടെ ഇന്ത്യാ കോർഡിനേറ്റർ ശ്രീ ബിനോയ് വർഗീസ് ശ്രീമതി സീന സാബു എന്നിവർ ചേർന്നാണ് ശ്രീമതി സതി മോഹനന് പ്രസ്തുത തുക കൈമാറിയത്.

വിദ്യാഭ്യാസം കലാ-കായിക സാംസ്കാരിക രംഗങ്ങളിൽ പ്രോത്സാഹനം നൽകുന്ന ഫിൽമ അസോസിയേഷൻ ശ്രീ ജോർജ്ജി വർഗീസ് പ്രസിഡണ്ട് ആയ ഫൊക്കാനയിൽ ആധികാരികമായി അംഗത്വം എടുത്തതിനുശേഷം നടത്തുന്ന പ്രഥമ ചാരിറ്റി പ്രവർത്തനം കൂടിയാണിത്.

ഫിലാഡൽഫിയായിലെയും സമീപപ്രദേശങ്ങളിലെയും കഴുവുറ്റ ഗായകരെ അണിനിരത്തി നവംബർ 7 ന് ഞായറാഴ്ച നടത്തുന്ന “മിന്നും താരം” എന്ന ക്രിസ്തീയ പരിപാടിയിൽക്കൂടി ലഭിക്കുന്ന തുക ഭാവിയിലേക്കുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കായി ലഭ്യമാക്കുമെന്ന് ഫിൽമ പ്രസിഡൻറ് Dr.Reji Jacob Karakkal അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here