ഹൂസ്റ്റണ്‍ : തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം ഭാഗത്തും ചുറ്റുവട്ടത്തു നിന്നും അമേരിക്കയില്‍ അങ്ങിങ്ങായി വിവിധ സ്റ്റേറ്റുകളില്‍ അതിവസിക്കുന്നവരെ പരസ്പ്പരംഒന്നു പരിചയപ്പെടുത്താനും, അവരുടെ നാട്ടിലുള്ള എം.പി, എം.എല്‍.എമാരും മറ്റു പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലെ ഏതാനും ചില ജനപ്രതിനിധികളുമായി ഒരു രാഷ്ട്രീയവുമില്ലാതെ സൗഹാര്‍ദ്ദ നിലയില്‍ സംവേദിക്കാനും മാത്രമാണ് ഈ നാട്ടുകൂട്ട പ്രവാസി സംഗമം ഒരുക്കിയിരിക്കുന്നത്. ഇടുക്കി എം.പി ബഹുമാനപെട്ട ഡീന്‍ കുര്യാക്കോസ്, മുവാറ്റുപുഴ എം.എല്‍.എ ബഹുമാനപെട്ട മാത്യു കുഴല്‍ നാടന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ട്. ഈ പ്രദേശത്തുള്ള ഏതു ജനപ്രതിനിധിയെയും വെര്‍ച്വല്‍ മീറ്റിംഗിലേക്ക് നിങ്ങള്‍ തന്നെയൊ മറ്റാരു കൊണ്ടുവന്നാലും സംഘാടകര്‍ ബഹുമാനപുരസ്സരം അവരെ സ്വീകരിക്കും.

ഈ പ്രവാസി വെര്‍ച്വല്‍ സംഗമം ഒരു സംഘടനയുടെയും ആഭിമുഖ്യത്തില്‍ അല്ലാ നടത്തുന്നത്. സന്നദ്ധരായ നമ്മള്‍ കുറച്ചുപേര്‍ ഇതു സംഘടിപ്പിക്കാനായി മുന്‍കൈ എടുക്കുന്നു എന്നു മാത്രം.  ഈ മേഖലയില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയവര്‍, താല്‍പര്യമുള്ളവര്‍ പരസ്പരം വിവരങ്ങള്‍ പങ്കുവെക്കുന്നു. സര്‍വ്വോപരി പരിചയപ്പെടുന്നു അത്രമാത്രം. ഈ പത്രകുറിപ്പ് ഒരു ക്ഷണകത്തായി കണക്കാക്കി മുന്‍ സൂചിപ്പിച്ച പ്രദേശത്തു വേരുകളുള്ള, ബന്ധങ്ങളുള്ള,  എല്ലാ ബഹുമാന്യരും വെര്‍ച്വാലായി – സൂം ഫ്‌ളാറ്റുഫോറത്തില്‍ ഈ സൗഹാര്‍ദ മീറ്റിംഗില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

ഈ സൗഹാര്‍ദ്ദ ഓപ്പണ്‍ ഫോറം  വെര്‍ച്വല്‍ മീറ്റിംഗ് ആരംഭിക്കുന്നത് സെപ്റ്റംബര്‍ 25നു ശനിയാഴ്ച രാവിലെ 11 എ.എം. (ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം- ന്യൂയോര്‍ക്ക് സമയം ആധാരമാക്കിയായിരിക്കും.  ഇവിടെ സൂചിപ്പിച്ച സമയം അടിസ്ഥാനമാക്കി നിങ്ങളുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി ഈ സും മീറ്റിംഗില്‍ വന്നു സംബന്ധിക്കുക.

അത് ഇന്ത്യന്‍ സമയം സെപ്റ്റംബര്‍ 25നു ശനി വൈകുന്നേരം 8.30 പി.എം ആണെന്നുള്ള കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. നിങ്ങള്‍ നാട്ടിലെ  ജനപ്രതിനിധികളെ ക്ഷണിക്കുമ്പോള്‍ ഇക്കാര്യം പ്രത്യേകം അറിയിക്കുകയും “സൂം’ മീറ്റിംഗിന്റെ താഴെ കൊടുത്തിരിക്കുന്ന മീറ്റിംഗ് ഐ.ഡിയും, പാസ്‌കോഡും  വളരെ കൃത്യമായി അവരെ ബോധ്യപ്പെടുത്തുകയും ചെയ്തിരിക്കണം.  

സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്തിട്ടുണ്ട്. യോഗത്തില്‍ വരുന്നവരുടെ ആവശ്യമനുസരിച്ച് ഈ വെര്‍ച്വല്‍ മീറ്റ് മൂന്നു മണിക്കൂര്‍ വരെ എങ്കിലും  നീണ്ടുപോകാന്‍ സാധ്യതയുണ്ട്. അവരവരുടെ സൗകര്യമനുസരിച്ച് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും യോഗത്തില്‍ പ്രവേശിക്കാവുന്നതാണ്. എന്നാല്‍ തുടക്കം മുതല്‍ അവസാനം വരെ യോഗത്തില്‍ പങ്കെടുക്കുന്നതാണ് അഭികാമ്യം എന്നു സംഘാടകര്‍ കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക.

എ.സി. ജോര്‍ജ്ജ് : 281-741-9465,തോമസ് ഒലിയാംകുന്നേല്‍ : 713-679-9950, കുഞ്ഞമ്മ മാതൃു : 281-741-8522, ജോര്‍ജ് പാടിയേടം : 914-419-2395, മാത്യു കൂട്ടാളില്‍: 832-468-3322

ഫെയ്‌സുബുക്കില്‍ തല്‍സമയം കാണാന്‍തിരയുക:

Kerala Debate Forum USA

ഈ (സും) മീറ്റിംഗില്‍ കയറാനും സംബന്ധിക്കാനും താഴെകൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ (സും) ആപ്പ് തുറന്ന് താഴെ കാണുന്ന ഐഡി,  തുടര്‍ന്ന് പാസ് വേഡ് കൊടുത്തു കയറുക.

Date & Time: September 25, Saturday 11 AM (Eastern Time – New York Time)

Indian/Kerala Date & Time  September 25, Saturday 8:30 PM

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

Meeting ID: 223 474 0207

Passcode: justice

 

LEAVE A REPLY

Please enter your comment!
Please enter your name here