ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുന്ന സെപ്റ്റംബര്‍ 25 ശനിയാഴ്ച ഐക്യരാഷ്ട്ര സഭയ്ക്ക് മുന്നില്‍ സമാധാനപരമായ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ സെക്രട്ടറി ജനറല്‍ ഹര്‍ഭജന്‍ സിംഗ് അറിയിച്ചു. മാന്‍ഹട്ടനില്‍ 47 -ാമത്തെ സ്ട്രീറ്റില്‍ രാവിലെ 8.30നാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.

കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിലും തൊഴിലില്ലായ്മയും കര്‍ഷക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിലും മോദി സര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി റാലിയില്‍ പങ്കെടുക്കണമെന്ന് ഐഒസി യുഎസ്എ ജനറല്‍ സെക്രട്ടറി ഹര്‍ഭജന്‍ സിംഗ് അറിയിച്ചു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here