ക്വാഡ് ഉച്ചകോടിയില്‍ രാജ്യസുരക്ഷയും ഭീകരതയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്തി രാഷ്ട്രത്തലവന്മാര്‍. അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ക്വാഡ് ഉച്ചകോടി നടന്നത്. ഇന്ത്യയും അമേരിക്കയും ആസ്‌ട്രേലിയയും ജപ്പാനും ചേര്‍ന്നതാണ് ക്വാഡ് സംഘം. വൈറ്റ്ഹൗസാണ് ആദ്യ ക്വാഡ് മീറ്റിംഗിന് വേദിയായത്.

ബൈഡന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ആഗോളനന്മക്കായുള്ള സേനയായി പ്രവര്‍ത്തിക്കാന്‍ ഈ ചതുര്‍രാഷ്ട്ര സഖ്യത്തിനാകണമെന്ന് ബൈഡന്‍ പറഞ്ഞു. നാല് ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മാണിത്. കോവിഡ് മുതല്‍ കാലാവസ്ഥ വ്യതിയാനം വരെയുള്ള കാര്യങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാകണമെന്നും അധ്യക്ഷ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു.

‘ലോക നന്മക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരമായാണ് ഇന്ത്യ ഇതിനെ കാണുന്നതെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പ്രതികരിച്ചു. 2004ലെ സൂനാമിക്കുശേഷം ഇതാദ്യമായാണ് ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം വരുന്നത്. ഇന്തോ പസഫിക് രാഷ്ട്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ ഈ കൂട്ടായ്മ ഏറെ സഹായകരമാകുമെന്നും മോദി ചൂണ്ടിക്കാട്ടി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here