അച്ഛനെ ചായക്കടയില്‍ സഹായിച്ചിരുന്ന ആ പഴയ കുട്ടി ഇന്നിപ്പോള്‍ നാലാം തവണയാണ് ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യുന്നതെന്ന് ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്രമോദി. ഇതാണ് ജനാധിപത്യത്തിന്റെ ശക്തിയെന്നും മോദി ഐക്യരാഷ്ട്ര സഭയില്‍ പറഞ്ഞു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു വലിയ ജനാധിപത്യ പാരമ്പര്യമാണ് ഇന്ത്യയ്ക്കുളളത്. ജനാധിപത്യത്തിന്റെ മാതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ടാണ് താന്‍ സംസാരിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

‘കൊറോണയില്‍ നിന്ന് കരകയറുക, സുസ്ഥിരമായ പുനര്‍നിര്‍മ്മാണം, ലോകത്തിന്റെ ആവശ്യങ്ങളോട് ഉടനടി പ്രതികരിക്കുക, ജനങ്ങളുടെ അവകാശങ്ങള്‍ നടപ്പിലാക്കുക, ഐക്യരാഷ്ട്രസഭയെ പുനരുജ്ജീവിപ്പിക്കുക’ എന്നീ വിഷയങ്ങളിലാണ് ഐക്യരാഷ്ട്ര സഭയില്‍ ലോകനേതാക്കള്‍ ചര്‍ച്ച നടത്തിയത്. ഐക്യരാഷ്ട്ര സഭയുടെ 76 ാമത് പൊതുസമ്മേളനമാണ് ന്യൂയോര്‍ക്കില്‍ നടന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here