‘നല്ല പ്രവൃത്തികളുടെ പാത മുറുകെ പിടിക്കുക, എല്ലാ ദുര്‍ബലമായ സംശയങ്ങളും അവസാനിക്കട്ടെ’. ലോകപ്രശസ്ത കവി രബീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ ഈ വരികള്‍ ആവര്‍ത്തിച്ചുകൊണ്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്ര സഭയുടെ 76 ാമത് പൊതുസമ്മേളനത്തിലെ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ചാണക്യന്റെയും രബീന്ദ്രനാഥ ടാഗോറിന്റെയും കൃതികളെക്കുറിച്ച് സംസാരിച്ച നരേന്ദ്രമോദി, ശരിയായ സമയത്ത് ശരിയായ നടപടി സ്വീകരിച്ചില്ലെങ്കില്‍ എല്ലാം പരാജയപ്പെടാന്‍ അത് തന്നെ കാരണമാകുമെന്ന ചാണക്യന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

ഏകാത്മമാനവദര്‍ശനത്തെക്കുറിച്ച് മോദി പ്രത്യേക പരാമര്‍ശം നടത്തുകയും ചെയ്തു. വ്യക്തിയില്‍ നിന്നും സമൂഹത്തിലേക്കും രാഷ്ട്രത്തിലേക്കുമുള്ള ഇന്ത്യയുടെ മുന്നേറ്റം സമൂഹത്തിന്റെ താഴെത്തട്ടില്‍ ഉള്‍പ്പെടെയുള്ളവരുടെ വികസനത്തിലൂടെയാണ് നടക്കുന്നത് എന്നും തന്റെ പ്രസംഗത്തില്‍ മോദി വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here