മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനു ശേഷം അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനൊപ്പം അല്‍പ നേരം ചെലവഴിച്ചതിനു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയത്. യുഎന്നിലെ പ്രസംഗമായിരുന്നു ഔദ്യോഗിക സന്ദര്‍ശനത്തിന്റെ അവസാന ദിവസത്തെ പ്രോഗ്രാം. പിന്നീട് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹവുമായി അല്‍പ സമയം ചെലവഴിച്ചതിനു ശേഷമാണ് മോദിയും സംഘവും ഇന്ത്യയിലേക്ക് മടങ്ങിയത്.

ഐക്യരാഷ്ട്ര സഭയിലെ പ്രസംഗത്തില്‍ തന്റെ ബാല്യകാല അനുഭവങ്ങള്‍ പങ്കുവെച്ച് വികാര നിര്‍ഭരമായാണ് മോദി സംസാരിച്ചത്. ഇന്ത്യക്കാര്‍ പുരോഗമിക്കുമ്പോള്‍ അത് ലോകത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തുന്നുവെന്ന് പറഞ്ഞ നരേന്ദ്രമോദി ഇന്ന് ലോകത്തിലെ ഓരോ ആറാമത്തെ വ്യക്തിയും ഇന്ത്യക്കാരായിരിക്കുമെന്നും ചൂണ്ടിക്കാട്ടി.

കോവിഡ് വാക്‌സിനുകളുടെ ആഗോള നിര്‍മ്മാതാക്കളെ ഇന്ത്യയില്‍ വന്ന് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ക്ഷണിച്ചതിനു ശേഷമമാണ് മോദിയും സംഘവും മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here