അമേരിക്ക എന്നായാലും താലിബാനെ അംഗീകരിക്കേണ്ടി വരുമെന്ന് പാക്കിസ്ഥാന്‍. ഇന്നല്ലെങ്കില്‍ നാളെ താലിബാന്‍ സര്‍ക്കാരിനെ അമേരിക്ക അംഗീകരിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. യൂറോപ്പും റഷ്യയും അമേരിക്കയും താലിബാന്‍ വിഷയത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കണമെന്ന് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.

സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം. അഫ്ഗാനിസ്താനിലെ അധികാര കൈമാറ്റം സമാധാനപരമായിരുന്നുവെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അധികാര കൈമാറ്റം അപ്രതീക്ഷിതമായിരുന്നു. രക്തച്ചൊരിച്ചില്‍ ഉണ്ടാവുമെന്ന് ഭയപ്പെട്ടിരുന്നുവെങ്കിലും എല്ലാം സമാധാനപരമായിരുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here