ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: നോര്‍ത്ത് ന്യൂജേഴ്സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ആദ്യകാല എക്യുമെനിക്കല്‍ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മുപ്പതില്‍പരം വര്‍ഷങ്ങളായി നടത്തിവരുന്ന കണ്‍വെന്‍ഷനും ഗാനശുശ്രൂഷയും 2021 ഒക്ടോബര്‍ 22   വെള്ളിയാഴ്ചയും, 23 ശനിയാഴ്ചയും  വൈകുന്നേരം  7 മുതല്‍ 8.30 വരെ   നടത്തപ്പെടും. ഫോര്‍ട്ട് കൊച്ചി ലിറ്റില്‍ ഫ്ലൗര്‍ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്ന അനുഗ്രഹീത സുവിശേഷ പ്രാസംഗികന്‍ റവ. ഫാ. ജേക്കബ് മഞ്ഞളിയാണ്  വചനശുശ്രൂഷ നിര്‍വഹിക്കുന്നത്.  സൂം വഴിയാണ് ഇത്തവണയും  കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. 
സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്തീയ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഒരുക്കുന്ന സുവിശേഷ യോഗത്തില്‍  പങ്കെടുത്ത് ആത്മീയ നവീകരണം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സാദരം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. 
 
 
 
 
Meeting ID:81057343739
 
Or Dial 712 775 7031
Meeting ID: 384 474 998
 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
രാജന്‍ മാത്യ  മോഡയില്‍, പ്രസിഡന്‍റ്  (201) 674-7492   സെബാസ്റ്റ്യന്‍ വി. ജോസഫ്, വൈസ് പ്രസിഡന്‍റ് (201) 599-9228   സുജിത് ഏബ്രഹാം,  സെക്രട്ടറി  (201) 496-4638
സൂസന്‍ മാത്യു, ട്രഷറര്‍  (201) 207-8942  മോന്‍സി സ്കറിയ, അസി.. സെക്രട്ടറി/ ട്രഷറര്‍ (201) 294-6842    റെജി ജോസഫ്, കണ്‍വീനര്‍ (201)647-3836 
 

LEAVE A REPLY

Please enter your comment!
Please enter your name here