അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഇന്ത്യക്കുമാത്രമല്ല ലോകത്തെ എല്ലാ പ്രവാസി ഭാരതീയര്‍ക്കും മാതൃകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ സഹ മന്ത്രി വി.മുരളീധരന്‍. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ ഇന്ത്യ അമൃത് മഹോത്സവം എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനായി അമേരിക്കയിലെ കണക്ടിക്കട്ട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യാപാര-വാണിജ്യ-വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലായി ഇന്ത്യന്‍ സമൂഹം അമേരിക്കയുടെ വികസനത്തില്‍ മുഖ്യ പങ്കാളിത്തം വഹിക്കുന്നു എന്നത് ഏറെ അഭിമാനം നല്‍കുന്ന ഒന്നാണെന്നും ഇരുരാജ്യങ്ങള്‍ ക്കിടയിലേയും ശക്തമായ സൗഹൃദത്തിന് കാരണം ഭാരതീയ സമൂഹത്തിന്റെ മികവാണെന്നും മുരളീധരന്‍ പറഞ്ഞു. എല്ലാ രാജ്യങ്ങളിലുമുള്ള പ്രവാസി ഭാരതീയര്‍ അമൃത മഹോത്സവത്തിന്റെ ഭാഗമാകണം.

ജന്മനാട്ടിലെ സമൂഹങ്ങളെ സഹായിക്കാന്‍ മുന്‍കൈ എടുക്കണമെന്നും കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രവാസി ഭാരതീയര്‍ക്ക് പങ്കാളിത്തം വഹിക്കാനാകുന്ന നിരവധി പരിപാടികള്‍ കേന്ദ്രസര്‍ക്കാര്‍ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിവരങ്ങളും കേന്ദ്രമന്ത്രി പങ്കുവച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here