ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക് അഡ്വക്കറ്റായി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലും എതിര്‍ മത്സരാര്‍ത്ഥി ജുമാനി വില്യസും തമ്മിലുള്ള ഇലക്ഷന്‍ ഡിബേറ്റ് ഒക്ടോബര്‍ 19ന് നടക്കും. 19 ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണി മുതല്‍ എട്ട് മണി വരെയാണ് ഇരുവരും തമ്മിലുള്ള ഡിബേറ്റ് സംപ്രേഷണം ചെയ്യുക. നിലവിലെ സിറ്റി പബ്ലിക് അഡ്വക്കേറ്റാണ് ജുമാനി വില്യസ്.

സാധാരണയായി മേയര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവര്‍ക്ക് മാത്രമാണ് ഡിബേറ്റ് ഉണ്ടാവുക. മേയര്‍ സ്ഥാനത്തേക്ക് രണ്ട് ഡിബേറ്റുകളാണ് ഉണ്ടാവുക. എന്നാല്‍ ഇലക്ഷന്‍ ക്യാംപയിനില്‍ നാന്നൂറിലധികം ആളുകളില്‍ നിന്നായി ഒന്നര ലക്ഷത്തിലേറെ തുക നേടിയതിനെത്തുടര്‍ന്നാണ് ഡോ. ദേവി നമ്പ്യാപറമ്പിലിന് ഡിബേറ്റിനുള്ള അര്‍ഹത ലഭിച്ചത്.

ഡോ. ദേവിയും ജുമാനി വില്യംസും തമ്മില്‍ ഒരു ഡിബേറ്റാണുള്ളത്. സാധാരണ ഗതിയില്‍ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ഡിബേറ്റ് ഇല്ലാത്ത സാഹചര്യത്തില്‍ ആളുകള്‍ പാര്‍ട്ടി അടിസ്ഥാനത്തില്‍ വോട്ട് രേഖപ്പെടുത്തുകയാണ് പതിവ്. എന്നാല്‍ ഡിബേറ്റ് നടക്കുന്നതോടെ സ്ഥാനാര്‍ത്ഥിയുടെ മികവ് വിലയിരുത്തി വോട്ട് ചെയ്യാന്‍ സാധിക്കും.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here