പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: പൂര്‍ണ്ണമായി വാക്സിനേഷന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസിനായി തിരക്കു പിടിക്കേണ്ടെന്ന് യു.എസ്. ഹെല്‍ത്ത് എക്സ് പെര്‍ട്സ് പഠന റിപ്പോര്‍ട്ട് ചൂണ്ടികാട്ടി. ഫൈസര്‍ വാക്സിന്‍ ലഭിച്ചവര്‍ ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസിന് അര്‍ഹരാണ് എന്നാല്‍ സീനിയേഴ്സിനും, ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കു മാത്രം ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിയാല്‍ മതിയെന്ന് സെന്റേഴ്സ് ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രണ്ടു ഡോസ് വാക്സിന്‍ ലഭിച്ചവര്‍ക്ക് കോവിഡ് വൈറസില്‍ നിന്നും ശക്തമായ സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നും സി.ഡി.സി. വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യം പോലും വേണ്ടിവരില്ലെന്ന് വിവിധ പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്ന വാക്സിന്‍ ലഭിച്ചവരില്‍ പ്രതിരോധ ശക്തി വര്‍ദ്ധിച്ചിട്ടുണ്ടെന്നും, വൈറസിനെ ഭാവിയില്‍ ഇതു പ്രതിരോധിക്കുമെന്നും ഫുഡ് ആന്റ് ഡ്രഗ്് അഡ്മിനിസ്ട്രേഷന്‍ അഡ് വൈസറി പാനല്‍ ഫോര്‍ വാക്സിന്‍സ് അംഗം ഡോ.പോള്‍ ഓഫിറ്റ പറഞ്ഞു.

ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും, പ്രതിരോധ ശക്തിയില്ലാത്തവരും എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ഇതിനകം 186 മില്യന്‍ പേര്‍ക്ക് ഫുള്‍ വാക്സിനേഷന്‍ ലഭിച്ചതായി സി.ഡി.സി. അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here