മുന്‍ അഫ്ഗാന്‍ ഭരണകൂടം അമേരിക്കയില്‍ നിക്ഷേപിച്ച തുക തിരികെ നല്‍കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കില്ലെന്ന് അമേരിക്കയുടെ വിദേശകാര്യ വകുപ്പ്. കഴിഞ്ഞയാഴ്ച താലിബാന്‍ നേതാക്കള്‍ സാമ്പത്തിക സ്ഥിരത സംബന്ധിച്ച് അമേരിക്കന്‍ പ്രതിനിധികളുമായി സംസാരിച്ചിരുന്നു. മുന്‍ ഭരണകൂടം അമേരിക്കയില്‍ നിക്ഷേപിച്ച തുക പുതിയ താലിബാന്‍ ഭരണകൂടത്തിന് ന്യായമായും നല്‍കേണ്ടതാണെന്നും താലിബാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തത് അക്രമത്തിലൂടെയാണെന്നും ഭാവിയില്‍ അവരുടെ നയം എങ്ങനെയായിരിക്കും എന്നത് നോക്കി മാത്രമേ നിക്ഷേപം തിരികെ നല്‍കാനാകൂവെന്നുമാണ് വിദേശകാര്യവകുപ്പ് അറിയിച്ചത്. വിദേശകാര്യവകുപ്പ് വക്താവ് നെഡ് പ്രൈസാണ് താലിബാന് നിക്ഷേപ തുക മടക്കി നല്‍കുന്ന വിഷയത്തില്‍ പ്രതികരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here