മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കി യുണൈറ്റഡ് എയര്‍ലൈന്‍സ് ജീവനക്കാര്‍. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവ നടന്നത്. വിമാനം പുറപ്പെടുന്നതിന് തൊട്ടു മുന്‍പായി മാസ്‌ക് ധരിക്കാനും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാനും ജീവനക്കാര്‍ യാത്രക്കാരനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ യുവാവ് മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ജീവനക്കാര്‍ പറയുന്നത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന യുവാവ് ഇവരോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ രംഗങ്ങള്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച മറ്റൊരു യാത്രക്കാരന്റെ ഫോണ്‍ ഇയാള്‍ തട്ടിപ്പറിക്കുകയും ചെയ്തു. അവസാനം സുരക്ഷാ ജീവനക്കാര്‍ എത്തി യുവാവിനെയും ബന്ധുവിനെയും വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here